Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bihar Election Result

നിതീ​ഷ് കു​മാ​ർ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​വാ​ണ്; അ​ദ്ദേ​ഹ​ത്തെ ആ​ർ​ക്കും അ​വഗ​ണി​ക്കാ​നാ​കി​ല്ല: നീ​ര​ജ് കു​മാ​ർ

പാ​റ്റ്ന: ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​വാ​ണ് നിതീ​ഷ് കു​മാ​റെ​ന്ന് ജെ​ഡി-​യു നേ​താ​വ് നീ​ര​ജ് കു​മാ​ർ. ആ​ർ​ക്കും നി​തീ​ഷി​നെ അ​വ​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നും നീ​ര​ജ് കു​മാ​ർ പ​റ​ഞ്ഞു.

"നി​ങ്ങ​ൾ​ക്ക് നി​തീ​ഷി​നെ സ്നേ​ഹി​ക്കാം വെ​റു​ക്കാം. പ​ക്ഷെ ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തെ അ​വ​ഗ​ണി​ക്കാ​നാ​കി​ല്ല. ഇ​ത്ത​വ​ണ വ​ൻ വി​ജ​യ​ത്തി​ലേ​യ്ക്കാ​ണ് അ​ദ്ദേ​ഹം എ​ൻ​ഡി​എ​യെ ന​യി​ച്ച​ത്. വീ​ണ്ടും അ​ദ്ദേ​ഹം ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും.'-​നീ​ര​ജ് കു​മാ​ർ പ​റ​ഞ്ഞു.

നി​ല​വി​ലെ നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​യു​ടെ അ​വ​സാ​ന ക്യാ​ബി​ന​റ്റ് യോ​ഗ​മാ​ണ് ഇ​ന്ന് ന​ട​ക്കും. നി​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ വ്യാ​ഴാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മെ​ൽ​ക്കും.

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 202 സീ​റ്റു​ക​ളാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് 35 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്. 

National

ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ജ​യി​ച്ച​ത്; എ​ൻ​ഡി​എ അ​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ അ​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്നും എ​ന്തു വേ​ണം എ​ല്ലാ​വ​രും ആ​ലോ​ചി​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ലും ഹ​രി​യാ​ന​യി​ലും ന​ട​ന്ന​ത് ത​ന്നെ ബി​ഹാ​റി​ലും ന​ട​ന്നു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ല്ലാ പാ​ർ​ട്ടി​ക​ളും ആ​ലോ​ചി​ക്ക​ണ​മെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ രാ​ഷ്ട്രീ​യ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. അ​തി​നു​ള്ള നാ​ന്ദി കു​റി​ക്ക​ലാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. കോ​ൺ​ഗ്ര​സി​ൽ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്കു​ന്നു. എ​ൽ​ഡി​എ​ഫ് ഭ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു​വെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി; അ​ടു​ത്ത ല​ക്ഷ്യം ബം​ഗാ​ൾ: കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് 

പാ​റ്റ്ന: ബി​ഹാ​റി​ൽ വി​ജ​യി​ച്ചെ​ന്നും അ​ടു​ത്ത ല​ക്ഷ്യം പ​ശ്ചി​മ ബം​ഗാ​ൾ ആ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും ഗി​രി​രാ​ജ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​രാ​ജ​ക​ത്വ​ത്തി​ന്‍റെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കി​ല്ലെ​ന്ന് ബി​ഹാ​ർ തീ​രു​മാ​നി​ച്ചു. ബി​ഹാ​റി​ലെ യു​വ​ജ​ന​ങ്ങ​ൾ ബു​ദ്ധി​ശാ​ലി​ക​ളാ​ണ്. കു​ഴ​പ്പ​ങ്ങ​ളു​ടെ​യും അ​ഴി​മ​തി​യു​ടെ​യും കൊ​ള്ള​യു​ടെ​യും സ​ർ​ക്കാ​രി​നെ ബി​ഹാ​ർ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​ദ്യ ദി​വ​സം മു​ത​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ത് വി​ക​സ​ന​ത്തി​ന്‍റെ വി​ജ​യ​മാ​ണ്. ന​മ്മ​ൾ ബി​ഹാ​ർ നേ​ടി. ഇ​നി ബം​ഗാ​ളി​ന്‍റെ ഊ​ഴ​മാ​ണ്"- മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത് സ​മാ​ധാ​ന​വും നീ​തി​യും വി​ക​സ​ന​വു​മാ​ണെ​ന്ന് ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ ആ ​പ​ഴ​യ കാ​ല​ഘ​ട്ട​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മു​തി​ർ​ന്ന​വ​ർ ക​ണ്ടി​ട്ടു​ണ്ട്. തേ​ജ​സ്വി യാ​ദ​വ് ഒ​രു ചെ​റി​യ കാ​ല​യ​ള​വി​ൽ പോ​ലും ഭ​ര​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ, കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം ജ​ന​ങ്ങ​ൾ ക​ണ്ട​താ​ണെ​ന്നും ഗി​രി​രാ​ജ് സിം​ഗ് ആ​രോ​പി​ച്ചു.

ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ നാ​ല​ര മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ൾ എ​ൻ​ഡി​എ വ​ൻ മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. 191 സീ​റ്റി​ൽ ആ​ണ് എ​ൻ​ഡി​എ മു​ന്നി​ലു​ള്ള​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് 48 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡു​ള്ള​ത്.

National

തേ​ജ​സ്വി​ക്കും അ​ടി​പ​ത​റു​ന്നു; രാ​ഘോ​പു​രി​ൽ പി​ന്നി​ൽ

പാ​റ്റ്ന: മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും ആ​ർ​ജെ​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വ് രാ​ഘോ​പു​രി​ൽ പി​ന്നി​ൽ. വോ​ട്ടെ​ണ്ണ​ൽ നാ​ല് റൗ​ണ്ട് പി​ന്നി​ടു​മ്പോൾ ബി​ജെ​പി​യു​ടെ സ​തീ​ഷ് കു​മാ​റി​നേ​ക്കാ​ൾ 3016 വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലാ​ണ് തേ​ജ​സ്വി യാ​ദ​വ്.

സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ൽ മൂ​ന്ന​ര മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ൾ എ​ൻ‌​ഡി​എ വ​ൻ കു​തി​പ്പ് തു​ട​രു​ക​യാ​ണ്. എ​ൻ​ഡി​എ 197 സീ​റ്റു​ക​ളി​ലാ​ണ് മു​ന്നി​ലു​ള്ള​ത്. മ​ഹാ​സ​ഖ്യം 43 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

National

ത​ക​ർ​ന്ന​ടി​ഞ്ഞ് വി​ഐ​പി; ഒ​രു സീ​റ്റി​ലും ലീ​ഡി​ല്ല

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് മു​കേ​ഷ് സ​ഹാ​നി​യു​ടെ വി​കാ​ശ് ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി. വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ഴും ഒ​രു സീ​റ്റി​ൽ പോ​ലും മു​ന്നേ​റാ​ൻ പാ​ർ​ട്ടി​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല.

പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മു​കേ​ഷ് സ​ഹാ​നി​യെ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യെ​ങ്കി​ലും പാ​ർ​ട്ടി​ക്ക് ഒ​രു സീ​റ്റി​ലും ലീ​ഡ് നേ​ടാ​നാ​യി​ട്ടി​ല്ല. മു​കേ​ഷി​ന് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ളി​ലും എ​ൻ​ഡി​എ ആ​ണ് മു​ന്നേ​റു​ന്ന​ത്.

നി​ല​വി​ൽ എ​ൻ​ഡി​എ ബി​ഹാ​റി​ൽ കു​തി​ക്കു​ക​യാ​ണ്. 199 സീ​റ്റി​ൽ ആ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. 41 സീ​റ്റി​ൽ മാ​ത്ര​മാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന് ലീ​ഡു​ള്ള​ത്.

Latest News

Corehub Up